രാജ്യത്തെ ഏറ്റവും വലിയ വര്‍ഗ്ഗീയ പാര്‍ട്ടി കോണ്‍ഗ്രസ്; നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി| WEBDUNIA|
PTI
രാജ്യത്തെ ഏറ്റവും വലിയ വര്‍ഗ്ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമരംഗത്തെയും കോണ്‍ഗ്രസിലെയും ഇടതുപക്ഷ പാര്‍ട്ടികളിലെയും ചിലര്‍ ബിജെപിയെ വില്ലനായി ചിത്രീകരിക്കുന്നുവന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ഭയപ്പെടുത്തി കാര്യങ്ങള്‍ നേടുന്നതാണ് കോണ്‍ഗ്രസിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം കുമിഞ്ഞ് കൂടിക്കിടക്കുന്നതെന്ന് മോഡി ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :