രാജസ്ഥാനില്‍ എം‌എല്‍‌എയ്ക്കെതിരെ ലൈംഗിക ആരോപണം

ജയ്പുര്‍| WEBDUNIA|
PRO
രാജസ്ഥാനില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള ലൈംഗിക ആരോപണം തുടര്‍ക്കഥയാകുന്നു. രാജസ്ഥാനിലെ നിംബേദയില്‍ നിന്നുമുള്ള എം‌എല്‍‌എ ഉദയ്‌ലാല്‍ അഞ്ചാനയ്ക്കെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മന്ത്രി ബാബുലാല്‍ നഗര്‍ ലൈംഗിക പീഡനാ‍രോപണത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. തുടര്‍ന്നാണ് എം‌എല്‍‌എയ്ക്കെതിരെ നാല്‍പത്തിയഞ്ചുകാരിയായ വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മൂന്ന് തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായ തനിക്ക് ഉദയ്‌ലാല്‍ ഭാര്യയായി സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും മുണ്ട്‌വ സ്വദേശിയായ സ്ത്രീ പറഞ്ഞു. ഇവരുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അഡിഷണല്‍ ജില്ലാ കോടതി പോലീസിനോട് ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :