തലസ്ഥാനത്ത് സംഘര്‍ഷ സാധ്യത ശക്തമായി. എംഎല്‍എ ഹോസ്റ്റലില്‍ പ്രവര്‍ത്തകര്‍ തള്ളിക്കയറി. എംഎല്‍എ ഹോസ്റ്റലില്‍ സന്ദര്‍ശകരെ വിലക്കിയതിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ കുത്തിയിരിപ്പ് സമരം നടത്തി. കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ എംഎല്‍എമാരുടെ സമരം. എംഎല്‍എമാര്‍ താമസിക്കുന്ന സ്ഥലം പട്ടാളക്യാമ്പാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം നടപടികള്‍ക്ക് സ്പീക്കര്‍ കൂട്ടുനില്‍ക്കരുതെന്നും കോടിയേരി പറഞ്ഞു.
വിലക്കിനെ തുടര്‍ന്ന് കെ മുരളീധരന്‍ ഹോസ്റ്റലിന് പുറത്ത് കസേരയിട്ട് സന്ദര്‍ശകരെ കണ്ടു. എംഎല്‍എമാരുടെ അടുത്ത ബന്ധുക്കളെയും പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെയും മാത്രമേ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാവൂ എന്നാണ് നിര്‍ദേശം. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് തള്ളിക്കയറി. ഇതൊരു സൂചന മാത്രമാണെന്നും ഒരിടത്തും തങ്ങളെ വിലക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ മുന്നറിയിപ്പ് നല്‍കി.
എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തലസ്ഥാനത്ത് യുദ്ധ സന്നാഹം. സെക്രട്ടറിയേറ്റ് സ്തംഭിപ്പിച്ചാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി കാര്യങ്ങള്‍ പാര്‍ട്ടിയുമായി ആലോചിക്കുന്നില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സമരത്തിനിടെ അക്രമം ഉണ്ടായില്ലെങ്കില്‍ കേന്ദ്രസേന വാഹനങ്ങളിലിരിക്കുമെന്ന് എഡിജിപിയും വ്യക്തമാക്കി.