രാംദേവിന് പണികിട്ടി; അടയ്ക്കേണ്ട നികുതി 60 കോടി!

Ramdev
ഡല്‍‌ഹി| WEBDUNIA|
PRO
PRO
കള്ളപ്പണത്തിനെതിരെ അണ്ണാ ഹസാരെക്കൊപ്പം രാംദേവ് നടത്തിയ ലീലകള്‍ വായനക്കാര്‍ മറന്ന് കാണുമെന്ന് തോന്നുന്നില്ല. ധര്‍മ്മസ്ഥാപനങ്ങള്‍ എന്നും പറഞ്ഞ് സര്‍ക്കാര്‍ നികുതിയിളവില്‍ പ്രവര്‍ത്തിച്ചിരുന്ന രാം‌ദേവിന്റെ സ്ഥാപനങ്ങളില്‍ നടക്കുന്നത് ‘അസല്‍’ കച്ചവടമാണെന്നും ആയിരക്കണക്കിന് കോടി രൂപയുടെ വിറ്റുവരവുള്ള ഈ സ്ഥാപനങ്ങള്‍ അറുപത് കോടിയോളം നുകുതി ഉടനടി അടയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹരിദ്വാറിലെ പതഞ്ജലി യോഗപീഠ ട്രസ്റ്റ്‌, ദിവ്യയോഗാ മന്ദിര്‍ ട്രസ്റ്റ്‌, ഭാരത്‌ സ്വാഭിമാന്‍ ട്രസ്റ്റ്‌ എന്നിവയ്ക്ക്‌ എതിരെയാണു നോട്ടിസ്‌. ഈ ട്രസ്റ്റുകള്‍ക്കു കീഴില്‍ 120 കോടി രൂപയുടെ ആയുര്‍വേദ ഉല്‍പന്ന വിറ്റുവരവ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വെളിപ്പെടുത്തി. ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് വാണിജ്യപരമാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ആദായനികുതി വകുപ്പിന്റെ നടപടി. 2009-10ലെ ആദായനികുതി കണക്കാക്കിയാണ്‌ നികുതി അടക്കണമെന്ന നോട്ടിസ്‌ അയച്ചിരിക്കുന്നത്‌.

കോണ്‍‌ഗ്രസ് സ്വാമിയാണെന്നാണ് പണ്ട് രാംദേവ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, അണ്ണാ ഹസാരെയ്ക്കൊപ്പം ചേര്‍ന്നതിന് ശേഷം, രാംദേവ് സര്‍ക്കാരിനെതിരെ തിരിയുകയും സര്‍ക്കാരിന് നിരന്തരമായി തലവേദന സൃഷ്ടിക്കുകയും ചെയ്തുപോന്നു. ഈ സാഹചര്യത്തിലാണ് രാംദേവിന് പണി കിട്ടിയിരിക്കുന്നത് എന്ന് അഭ്യൂഹങ്ങളുണ്ട്.

മരുന്നും സേവനവും ഇപ്പോഴും തങ്ങള്‍ സൗജന്യമായാണ് അര്‍ഹരായവര്‍ക്ക് നല്‍‌കുന്നത് എന്നാണ് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ ട്രസ്റ്റധികൃതര്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :