ഹസാരെയും രാംദേവും ഒറ്റക്കെട്ട്; ജൂണ്‍ 3-ന് ഉപവാസം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അഴിമതിക്കെതിരെ ജനങ്ങളെ ഉണര്‍ത്താനായി സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും യോഗ ഗുരു ബാബാ രാംദേവും കൈകോര്‍ക്കുന്നു. ജനലോക്പാല്‍ ബില്‍, കള്ളപ്പണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ജൂണ്‍ മൂന്നിന് ഉപവസിക്കും.

ഹസാരെ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി രാംദേവിനെ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും ഉപവാസത്തെക്കുറിച്ച് അറിയിച്ചത്.

“സര്‍ക്കാരിനെ താഴെയിറക്കലല്ല തങ്ങളുടെ ലക്‍ഷ്യം. മറിച്ച് ജനലോക്പാല്‍ ബില്ലാണ്. ഈ സര്‍ക്കാര്‍ നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുകയാണ്, ഇനി വരുന്ന സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുമെന്ന് ആര്‍ക്കറിയാം”- ഹസാരെ പറഞ്ഞു.

കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാര്‍ ഈഗോ അവസാനിപ്പിച്ച്, ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ജനലോക്പാല്‍ ബില്‍ പാസ്സാക്കണമെന്ന് കഴിഞ്ഞ ദിവസം ഹസാരെ പൂനെയില്‍ ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :