മോഡി വിദേശികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് ലാലു പ്രസാദ് യാദവ്
പാറ്റ്ന|
WEBDUNIA|
PRO
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോഡി വിദേശികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നാണ് തോന്നിക്കുന്നതെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലാലു പ്രസാദ് യാദവ്.
അമേരിക്കയും ബ്രിട്ടനുമുള്പ്പടെയുള്ള മറ്റ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ അടുത്തിടെയായി മോഡിയോട് മൃദു സമീപനമാണ് കൈക്കൊള്ളുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.മോഡിയുടെ പ്രധാനമന്ത്രിയാകാമെന്ന സ്വപ്നം സഫലമാകില്ലെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.
പ്രധാനമന്ത്രി പദത്തിലെത്തുകയാണെങ്കില്‍ മോഡി രാജ്യത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കുമെന്നും ലാലു വിമര്‍ശിച്ചു.ബിജെപിയും ആര്‍എസ്എസുമെല്ലാം രാജ്യത്തിന്റെ മതേതര വൃക്ഷത്തെ ഭക്ഷിക്കുന്ന ചിതലുകളാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.