മോഡിയുടെ വികസനം അഭിനന്ദനാര്‍ഹമെന്ന് കാതോലിക്കാ ബാവ

കോട്ടയം| WEBDUNIA|
PRO
PRO
നരേന്ദ്ര മോഡിയുടെ വികസനം അഭിനന്ദനാര്‍ഹമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ഗുജറാത്തിലെ സഭാ വിശ്വാസികള്‍ക്ക് മോഡിയെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളത് മതസഹിഷ്ണുത പാലിക്കുമെങ്കില്‍ മോഡിയെ അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് സഭയ്ക്ക് വേണ്ട പരിഗണന പലപ്പോഴും കിട്ടിയിട്ടില്ലെന്നും താഴേത്തട്ടില്‍ ഇത് തിരിച്ചറിയുന്നുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കാര്യം കാത്തിരുന്ന് കാണാമെന്നും കാതോലിക്കാ ബാവ കോട്ടയത്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :