ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി അയോദ്ധ്യ സന്ദര്‍ശനം റദ്ദാക്കി. അയോദ്ധ്യയിലെ അമൃത് മഹോത്സവത്തില്‍ പങ്കെടുക്കാന്‍ മോഡിക്കു ക്ഷണമുണ്ടായിരുന്നു. മോഡി അയോദ്ധ്യയില്‍ എത്തുമെന്ന് ആദ്യം പറഞ്ഞിരുന്നു. നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടതു കൊണ്ട് മഹോത്സവത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം വിനയപൂര്‍വം നിരസിക്കുകയാണെന്ന് മോഡി പത്രക്കുറിപ്പില്‍ അറിയിച്ചു.
രാമജന്മ ഭൂമി ന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യ ഗോപാല്‍ദാസിന്റെ ഏഴുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉത്സവമാണ് അമൃത് മഹോത്സവം. മോഡി പങ്കെടുക്കുന്നുണ്ടെന്നു കരുതി അയോദ്ധ്യയിലെ മോഡി ആരാധകരും ആര്‍എസ്എസ് അനുയായികളും വിപുലമായ സ്വീകരണ ചടങ്ങുകള്‍ക്കാണ് തയ്യാറായിരുന്നത്.
ആര്‍എസ്എസിന്റെ ഉറച്ച പിന്ന്തുണയുള്ളതുകൊണ്ടാണ് മോഡി ബിജെപിയുടെ കേന്ദ്രനേതൃത്വത്തിലേക്ക് എത്തിയത്. അതിനാല്‍ അദ്ദേഹം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന അയോദ്ധ്യയിലെ അമൃത് മഹോത്സവത്തില്‍ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്.