ഡിഎംകെ എം പി കനിമൊഴിയുടെയും കലൈഞ്ജര്‍ ടിവി എം ഡി ശരദ് കുമാറിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി മെയ് മുപ്പതിലേക്ക് മാറ്റി. മുപ്പതിനകം ഇതെ കുറിച്ച് അഭിപ്രായമറിയിക്കാന്‍ കോടതി സിബിഐയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതോടെ, മെയ് 30 വരെ കനിമൊഴിക്ക് ജയിലില്‍ കഴിയുമെന്ന് ഉറപ്പായി.
കഴിഞ്ഞ ദിവസമാണ് കനിമൊഴിയും ശരദ് കുമാറും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മെയ് 20 ന് ആണ് വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കനിമൊഴി ജയിലില്‍ ആയത്.
കനിമൊഴിയുടെ സഹോദരനും തമിഴ്‌നാട് മുന്‍ ഉപ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കോടതിയിലെത്തി കനിമൊഴിയെ സന്ദര്‍ശിച്ചിരുന്നു. നാല്‍പ്പത് മിനിറ്റോളം കനിമൊഴിയുമായി സംസാരിച്ച സ്റ്റാലിന്‍ പ്രധാനമായും ജയിലില്‍ സൌകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നാണ് ചോദിച്ചത്. ഡിഎംകെ നേതാവ് ടി ആര്‍ ബാലുവും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കരുണാനിധിയും മൂന്നാം ഭാര്യ രാജാത്തിയമ്മാളും തിഹാര്‍ ജയിലിലെത്തി കനിമൊഴിയെ കണ്ടിരുന്നു.