ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (10:44 IST)
കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം കാണാതായി. മൂന്ന് ഉദ്യോഗസ്ഥരുമായാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം കാണാതായത്. തിങ്കളാഴ്ച രാത്രി പത്തുമണിക്കു ശേഷമാണ് വിമാനം കാണാതായത്.
രണ്ട് പൈലറ്റുമാരും ഒരു നിരീക്ഷകനും ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. രാത്രി ഒമ്പതു മണി വരെ വിമാനം അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. പത്തുമണി വരെ വിമാനം റഡാറിലും ദൃശ്യമായിരുന്നു.
അതിനു ശേഷമാണ് വിമാനം കാണാതായത്. 2014 ല്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച വിമാനമാണ് കാണാതായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പരിചയസമ്പന്നരായ പൈലറ്റുമാരാണ് വിമാനം പറത്തിയതെന്നും അധികൃതര്‍ പറഞ്ഞു.