‘ഗ്രീന്‍പീസ്’ പ്രവര്‍ത്തകന് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചു

ന്യൂഡല്‍ഹി| JOYSJOY| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (13:29 IST)
ഗ്രീന്‍പീസ് സന്നദ്ധപ്രവര്‍ത്തകനും ഓസ്ട്രേലിയന്‍ പൌരനുമായ ആരോണ്‍ ഗ്രേ - ബ്ലോക്കിനെ ന്യൂഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ആവശ്യമായ എല്ലാ രേഖകളും കൈവശം ഉണ്ടായിട്ടും ഗ്രീന്‍പീസിന്റെ അന്തര്‍ദ്ദേശീയ അംഗമായ ഇദ്ദേഹത്തെ തടയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ ക്വാലാലംപൂരിലേക്ക് തിരിച്ചയച്ചു. ക്വാലാലംപൂരില്‍ എത്തിയതിനു ശേഷമാണ് പാസ്പോര്‍ട്ട് തിരിച്ചു
നല്കിയത്. ഗ്രീന്‍പീസ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

നേരത്തെ, 'ഗ്രീന്‍പീസ്' പ്രവര്‍ത്തക പ്രിയ പിള്ള ലണ്ടനിലേക്ക് പോകുന്നത് കഴിഞ്ഞ ജനവരിയില്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :