ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (20:16 IST)
കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീം സംവരണത്തെക്കുറിച്ച് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത് മമത-കോണ്‍ഗ്രസ് ബന്ധം വഷളാക്കുന്നു. കോണ്‍ഗ്രസിനെതിരെ തൃണമൂല്‍ എംപിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും നോക്കുകുത്തിയാക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടിക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി സുല്‍ത്താന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന ഗൂഡാലോചനയാണ്, ബേണി പ്രസാദിനെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്‍വലിക്കണം എന്നീ ആവശ്യങ്ങളും തൃണമൂല്‍ മുന്നോട്ട് വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചുകൊണ്ടാണ് ബേണി പ്രസാദ് രംഗത്തെത്തിയത്.