വക്കം കമ്മറ്റി: പി സി ചാക്കോയ്ക്കെതിരെ കെ പി വിശ്വനാഥന്‍
തൃശൂര്‍|
WEBDUNIA|
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ്ന്റെ ഭൂരിപക്ഷം കുറയാനിടയാതിന്റെ കാരണങ്ങള്‍ പരിശോധിച്ച വക്കം കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് മുന്‍ മന്ത്രി കെ പി വിശ്വനാഥാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പി സി ചാക്കോ എം പി നടത്തിയ അഭിപ്രായത്തെ വിശ്വാനാഥന്‍ വിമര്‍ശിച്ചു. ശുപാര്‍ശ നടപ്പാക്കേണ്ടെന്നു പി സി ചാക്കോ പറയുന്നത് പലരെയും രക്ഷിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അച്ചടക്ക നടപടി വേണ്ടെന്നു പറയുന്നവര്‍ പാര്‍ട്ടിയിലെ അച്ചടക്ക ലംഘനം പ്രോത്സാഹിപ്പിക്കുകയാണ്. കെ പി സി സി പുനഃസംഘടനയ്ക്കു മുന്നോടിയായി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും വിശ്വനാഥന്‍ പറഞ്ഞു.
വക്കം കമ്മറ്റി റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും നടപടിയെടുക്കേണ്ട ആവശ്യമില്ലെന്ന് നേരത്തെ പി സി ചാക്കോ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതയാണ് കോണ്‍ഗ്രസില്‍ ഭൂരിപക്ഷം കുറയാന്‍ കാരണമെങ്കില്‍ ഇനി നടപടിയെടുത്തിട്ട് കാര്യമില്ലന്നാണ് ചാക്കോ പറഞ്ഞത്.