ഝാര്‍ഗ്രം|
WEBDUNIA|
Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (11:50 IST)
മൂന്ന് സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത ബന്ദ് രണ്ടാം ദിവസത്തിലേക്ക് കടക്കവേ മാവോയിസ്റ്റുകള്‍ പടിഞ്ഞാറന്‍ മിഡ്നാപ്പൂരിലെ ഒരു റയില്‍വെ ട്രാക്ക് സ്ഫോടനത്തില്‍ തകര്‍ത്തു. ഇതെതുടര്‍ന്ന്, ഖരഗ്പൂര്‍ ഡിവിഷനില്‍ റയില്‍ ഗതാഗതം താറുമാറായി.
മിഡ്നാപ്പൂര്‍, ഭാദുതല സ്റ്റേഷനുകള്‍ക്ക് ഇടയില്‍ പുതുരിയയിലാണ് വിമതര്‍ ട്രാക്ക് തകര്‍ത്തത്. സ്ഫോടനത്തെ തുടര്‍ന്ന് ട്രാക്കിനടിയില്‍ വലിയ ഗര്‍ത്തം രൂപംകൊണ്ടിട്ടുണ്ട് എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. പൊലീസും ബോംബ് സ്ക്വാഡും റയില്‍വെ അധികൃതരും മറ്റ് സുരക്ഷാ ഓഫീസര്‍മാരും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു.
ജംഷഡ്പൂരിനെയും ഹൌറയെയും ബന്ധിപ്പിക്കുന്ന ട്രാക്കിലാണ് സ്ഫോടനം നടന്നത്. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. അതേസമയം, ട്രാക്കിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി റയില്‍വെ അധികൃതര്‍ അറിയിക്കുന്നു.