ജസ്റ്റിസ് എ കെ ഗാംഗുലിക്ക് പിന്നാലെ മറ്റൊരു സുപ്രീംകോടതി ജഡ്ജിക്കെതിരെ കൂടി ലൈംഗികാരോപണം. നിയമവിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. മെയില്‍ ടുഡെ ആണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ജഡ്ജിയുടെ പേര് പുറത്തുവന്നിട്ടില്ല.
ചീഫ് ജസ്റ്റീസ് പി സാന്തശിവത്തിനാണ് നിയമവിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സുപ്രീംകോടതി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മുന്‍ ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കേണ്ട എന്ന് കഴിഞ്ഞ വാരം ചേര്‍ന്ന ഫുള്‍ കോര്‍ട്ട് മീറ്റിംഗില്‍ തീരുമാനം എടുത്തിരുന്നു.