Aiswarya|
Last Updated:
വ്യാഴം, 25 മെയ് 2017 (17:03 IST)
മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. സംഭവമറിഞ്ഞ് മൃതദേഹം കൊണ്ടുപോകാനായി വീട്ടുകാര്‍ എത്തുമ്പോള്‍ രോഗി ഊണുകഴിക്കുകയും ബെഡില്‍ ഇരുന്ന് സമീപത്തുള്ള മറ്റുള്ളവരുമായി വര്‍ത്തമാനവും പറയുന്നു.ഹൗറയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഒരാഴ്ച മുന്‍പാണ് പാണ്ഡെ എന്നയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ബെഡ് നമ്പര്‍ 72ലാണ് ഇയാളെ അഡ്മിറ്റ് ചെയ്തത്. രോഗം മാറി പാണ്ഡെയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ സൗജന്യ ഭക്ഷണവും മറ്റും ലഭിച്ചിരുന്ന ആശുപത്രി ജീവിതം ഉപേക്ഷിച്ച് പോകാന്‍ പാണ്ഡെയ്ക്ക് മനസ്സുവന്നില്ല. അയാള്‍ അവിടെ തന്നെ കഴിഞ്ഞു.
പിന്നീട് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഒരു രോഗിയെ കിടത്താന്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ നിലത്ത് കിടത്തിയിരുന്നു. ഇത് കണ്ട പാണ്ഡെ ഈ രോഗിയെ എടുത്ത് താന്‍ ഒഴിഞ്ഞ ബെഡില്‍ കിടത്തി. വളരെ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഈ രോഗി ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. എന്നാല്‍ പാണ്ഡെയുടെ ബെഡില്‍ കിടന്നതിനാല്‍ മരിച്ചത് പാണ്ഡെ തന്നെയാണെന്ന് ആശുപത്രി അധികൃതര്‍ തെറ്റിദ്ധരിക്കുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന്
വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തുമ്പോള്‍ പാണ്ഡെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്. ഇടയ്ക്ക് അടുത്ത ബെഡില്‍ കിടക്കുന്ന ആളോട് കുശലവും പറയുന്നുണ്ട്. മാലയും റീത്തുമായി ബന്ധുക്കളെ കണ്ടപാടെ പാണ്ഡെ എഴുന്നേറ്റ് ഓടി. പിന്നാലെ വീട്ടുകാരും. ഡോക്ടര്‍മാരും നഴ്സുമാരും.
എന്തിനേറെ ആശുപത്രി മുഴുവന്‍ പാണ്ഡെയ്ക്ക് പിന്നാലെ ഓട്ടം തുടങ്ങി. അവസാനം ഓടിത്തളര്‍ന്ന പാണ്ഡെയെ വീട്ടുകാര്‍ പിടികൂടി. തന്നെ തിരിച്ചുകൊണ്ടുപോകരുതെന്നും ഒന്നും തിന്നാനില്ലാത്ത വീട്ടിലേക്ക് താനില്ലെന്നും പാണ്ഡെ തറപ്പിച്ചു പറഞ്ഞു.തുടര്‍ന്ന് സംഭവം അറിഞ്ഞ അധികൃതര്‍ വീട്ടില്‍ പോകാന്‍ അയാള്‍ക്ക് താല്പര്യമില്ലാത്തതിനാല് ആശുപത്രിയില്‍ തന്നെ കഴിയാന്‍ അനുവദിച്ചു.