കോട്ടയം|
AISWARYA|
Last Modified വ്യാഴം, 25 മെയ് 2017 (09:00 IST)
പ്രമേഹ രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ സ്വദേശമായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. തിടുക്കത്തില്‍ സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് ചെങ്ങന്നൂരില്‍ വരെയെത്തിച്ച മൃതദേഹം തിരികെ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.
തിരുനെല്‍വേലി സ്വദേശിയും
അലുമിനിയം
പാത്രം വ്യാപാരിയുമായ തിരുനക്കര സിവില്‍ സ്‌റ്റേഷന് സമീപം പശുവന്ദനംഇല്ലം മുക്കാണ്ടിയുടെ ഭാര്യ ലക്ഷ്മി (50)യാണ് ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ മരിച്ചത്. പ്രമേഹം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന്
രണ്ടു ദിവസമായി അവശ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പറഞ്ഞത് സമുദായത്തിന്റെ ആചാരപ്രകാരം മൃതദേഹം ഏറെനേരം സൂക്ഷിക്കാന്‍ പാടില്ലാത്തതിനാലാണ് മൃതദേഹം തിടുക്കപ്പെട്ടു സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയത് എന്നാണ്.