മമത പറയുന്നു, ലോക്സഭാ തെരഞ്ഞെടുപ്പ് 2013-ല്‍ നടക്കും
കൊല്‍ക്കത്ത|
WEBDUNIA|
PRO
PRO
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. 2014-ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് 2013-ല്‍ നടക്കും എന്നാണ് അവരുടെ നിരീക്ഷണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.
തെരഞ്ഞെടുപ്പ് 2013-ല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഈയിടെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു എന്ന് മമത പറഞ്ഞു. ഇതേക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്താന്‍ മമത തയ്യാറായില്ല.
തെരഞ്ഞെടുപ്പ് വേഗത്തില്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിന് സജ്ജരാകണമെന്ന് മമത പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.