എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു
ന്യുഡല്‍ഹി|
WEBDUNIA|
PRO
PRO
കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ നിന്നുള്ള എം കെ രാഘവന്‍ എം പിയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നേതാവും എതിര്‍ സ്ഥാനാര്‍ഥിയുമായ മുഹമ്മദ് റിയാസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ വ്യക്തിപരമായി അപമാനിച്ചിരുന്നു. അതുമൂലം തനിക്കു ലഭിക്കേണ്ടിയിരുന്ന നിരവധി വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസ് കോടതിയെ സമീപിച്ചത്. എണ്ണൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഘവന്‍ കോഴിക്കോട് വിജയിച്ചത്.
സാങ്കേതിക കാരണങ്ങളാലാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തിലെ പിശക് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പരാതി നിരസിച്ചത്.