ചെന്നിത്തല കണ്ടു, വിഎസ്ഡിപി നിലപാട് മാറ്റി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍‌കരയില്‍ വിഎസ്‌ഡിപി നേതൃത്വവുമായും കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല ചര്‍ച്ച നടത്തി. നെയ്യാറ്റിന്‍കരയില്‍ എല്ലാ സമുദായങ്ങളുടെയും സംഘടനകളുടെയും പിന്തുണ ആര്‍ ശെല്‍വരാജിന് ഉണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടരേണ്ടത് കേരളത്തിന്റെയും ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വി എസ്‌ ഡി പിയുടെ യു ഡി എഫിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വി എസ് ഡി പി നിലപാട് മാറ്റിയെന്നാണ് സൂചന.നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ വി എസ്‌ ഡി പിക്ക്‌ നിര്‍ണായക സ്വാധീനമുണ്ടെന്നാണ്‌ യുഡിഎഫിന്റെ വിലയിരുത്താല്‍.

നേരത്തെ, വി എസ് ഡി പി മുന്നോട്ട്‌ വെച്ച നിര്‍ദ്ദേശങ്ങള്‍ യു ഡി എഫ്‌ പരിഗണിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വിഎസ്ഡിപി യുഡിഎഫിന് എതിരായി മുന്നോട്ട് വന്നത്. നാടാര്‍ വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രിയെന്നാണ് വി എസ് ഡി പിയുടെ പ്രധാന ആവശ്യം.

രാവിലെ രമേശ്‌ ചെന്നിത്തല നെയ്യാറ്റിന്‍കര ബിഷപ്പ്‌ വിന്‍സന്റ്‌ സാമുവലിനെ സന്ദര്‍ശിച്ചിരുന്നു. മന്ത്രി വി എസ്‌ ശിവകുമാര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍ ശക്തന്‍ എന്നിവരും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :