ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്ന തന്റെ പ്രകോപനപരമായ നഗ്നചിത്രങ്ങള്‍ പീഡനത്തിനു കാരണമാകുമെന്ന പരാമര്‍ശങ്ങള്‍ക്ക് വിവാദ വിശദീകരണവുമായി വീണ്ടും ബോളിവുഡ് താരം പൂനം പാണ്ഡെ.
ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യമാര്‍ വീട്ടില്‍ ലൈംഗിക സംതൃപ്‌തി നല്‍കിയാല്‍ സ്‌ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ കുറയുമെന്ന് താരം വിശദീകരണം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ ചിത്രങ്ങള്‍ ബലാത്സംഗത്തിനു കാരണമാവുന്നു എന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു പൂനം. മറ്റു സ്‌ത്രീകളുടെ സൗഹൃദം ലഭിക്കാത്തവര്‍ക്ക് വീട്ടില്‍ നിന്ന് കൂടുതല്‍ ലൈംഗിക സംതൃപ്‌തി ലഭിച്ചാല്‍ സ്‌ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ കുറയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൂനം പറയുന്നു.
ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം ലഭിച്ചാല്‍ പരസ്യമായി നഗ്നയാകുമെന്ന് പ്രഖ്യാപിച്ചാണ് പൂനം പാണ്ഡെ വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. അന്നുമുതല്‍ ഓരോ അഭിപ്രായ പ്രകടനങ്ങളിലൂടെയും മാധ്യമങ്ങളിലൂടെ വിവാദ താരമാകാന്‍ താരം ശ്രദ്ധിച്ചിരുന്നു.