ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
പനാജി|
WEBDUNIA|
PTI
PTI
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഗോവന്‍ കടലില്‍ നേവിയുടെ റഷ്യന്‍ നിര്‍മ്മിത യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍ക്കാശില്‍ നിന്നുമാണ് മിസൈല്‍ വിക്ഷേപിച്ചത്.
ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയുണ്ട്. പരമാവധി 2.8 മാച്(ശബ്ദവേഗത്തേക്കാള്‍ 2.8 തവണ അധികവേഗത) ആണ് മിസൈലിന്റെ വേഗത. 290 കിലോമീറ്ററാണ് മിസൈലിന്റെ പരിധി.
യുദ്ധക്കപ്പലില്‍ നിന്നും രാവിലെ 11 മണിക്കാണ് ബ്രഹ്മോസ് വിക്ഷേപിച്ചത്. നേവിയാണ് വിക്ഷേപണത്തിന് നേതൃത്വം നല്‍കിയത്. രാജ്യത്തിനു ഇത് അഭിമാന നേട്ടമാണെന്നു ബ്രഹ്മോസ് എയറോസ്പെയ്സ് മേധാവി എ ശിവാനന്ദ പിള്ള പറഞ്ഞു.
ഐ എന്‍ എസ് തര്‍ക്കാശ് എന്ന യുദ്ധകപ്പല്‍ കമ്മീഷന് ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്. വിവിധ മിസൈലുകളും റോക്കറ്റുകളുമടങ്ങിയതാണു തര്‍ക്കാശ്.