തിരക്കേറിയ ന്യൂഡല്‍ഹി റയില്‍വെസ്റ്റേഷന്‍ പരിസരത്ത് ഒരു യുവതിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തുന്നു.
മരിച്ച യുവതിക്ക് 20 - 22 വയസ്സ് പ്രായം ഉണ്ടായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തില്‍ മുറിവുകളുടെ പാടുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു. സ്റ്റേഷന് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ ഒരു ബാഗ് കിടക്കുന്നു എന്ന അജ്ഞാത ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി തെരച്ചില്‍ നടത്തിയതും ബാഗില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതും.
മൃതദേഹം തിരിച്ചറിയുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണ്. മറ്റെവിടെവച്ചോ കൊലപാതകം നടത്തിയ ശേഷം മൃതദേഹം സ്റ്റേഷന് പരിസരത്ത് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.