സ്ത്രീ വിഷയത്തില്‍ വീണ്ടും ബര്‍ലൂസ്കോണി!

മിലന്‍| WEBDUNIA|
ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലൂസ്കോണി വീണ്ടും ലൈംഗിക വിവാദത്തില്‍. മിലന്‍ നഗരത്തിനു വെളിയില്‍ ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ 14 യുവതികളെ പ്രധാനമന്ത്രി പണം നല്‍കി താമസിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും പുതിയ വിവാദം.

ബര്‍ലൂസ്കോണിയുടെ സ്വന്തം ഫ്ലാറ്റുകളില്‍ വാടക വാങ്ങാതെയാണ് യുവതികളെ താമസിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ലൈംഗിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി അദ്ദേഹം ഇവര്‍ക്ക് പണം നല്‍കാറുണ്ട് എന്നും ‘ഇന്‍ഡൊപെന്‍ഡന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണത്തിനു വേണ്ടി പ്രധാനമന്ത്രിയുമായി കിടക്ക പങ്കിട്ടു എന്ന് റൂബി എന്ന പതിനെട്ടുകാരി മൊറോക്കന്‍ മോഡല്‍ വെളിപ്പെടുത്തിയതാണ് ബര്‍ലൂസ്കോണിക്ക് എതിരെയുള്ള വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ വസതിയിലെ സന്ദര്‍ശകയായിരുന്ന റൂബിയെ ഒരിക്കല്‍ ഒരു മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തപ്പോള്‍ ബര്‍ലൂസ്കോണി ഇടപെട്ട് മോചിപ്പിച്ചു എന്നും ആരോപണമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :