ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
ധനമന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച പൊതു ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നു. പൊതുവെ ജനകീയ സ്വഭാവമുണ്ട് എന്ന് വിലയിരുത്തുന്ന ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍:

സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു.

ഭക്‍ഷ്യവിലപ്പെരുപ്പം ആശങ്കാജനകം.

ഈ വര്‍ഷം ജിഡിപി 8.4 ശതമാനമാകും.

2011 ലെ വളര്‍ച്ചാനിരക്ക് 9 ശതമാനമാകും.

കാര്‍ഷിക ഉല്‍പാദനം കൂടി.

വ്യാവസായിക വളര്‍ച്ച പുരോഗതിയില്‍, സേവനമേഖല പുരോഗതിയില്‍.

കാര്‍ഷിക ഉല്‍പാദനം കൂടി.

ധനകമ്മി 4.12 ലക്ഷം കോടി.

നടപ്പ് വര്‍ഷത്തെ പദ്ധതിചെലവ് 932440 കോടി - 24 ശതമാനം വര്‍ധന.

അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ് 4.14 ലക്ഷംകോടി.

അഴിമതിക്കെതിരെ കര്‍ശന നടപടി വേണം.

കള്ളപ്പണത്തിനെതിരെ നിയമ നിര്‍മ്മാണം.

പൊതുമേഖലാസ്ഥാപനങ്ങളില്‍ 51 ശതമാനം ഓഹരി സര്‍ക്കാര്‍ ഉറപ്പുവരുത്തും.

500 കോടിയുടെ വനിതാ സ്വാശ്രയഫണ്ട്.

കൈത്തറി മേഖലയ്ക്ക് 3000 കോടിയുടെ സഹായം.

ബാങ്ക് ലൈസന്‍സുകള്‍ക്ക് പുതിയ ചട്ടം.

ഏകീകൃത ചരക്കുസേവന നികുതി ജൂണില്‍.

മണ്ണെണ്ണ സബ്‌സിഡി തുടരും ബിപി‌എല്ലിനു മാത്രം.

വളം, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി നേരിട്ട് പണമായി നല്‍കും.

പാചകവാതക സബ്‌സിഡി നിലനിര്‍ത്തും.

പ്രത്യക്ഷ നികുതി നിയമം ഏപ്രില്‍ ഒന്നുമുതല്‍.

പൊതുമേഖലാ ഓഹരി വിറ്റഴിച്ച് 40000 കോടി നേടും.

താഴേക്കിടയിലുള്ളവര്‍ക്ക് വായ്പാസൗകര്യത്തിനായി സിഡ്ബിക്ക് 5000 കോടി.

ഇന്‍‌ഷ്വറന്‍സ്, പെന്‍ഷന്‍ ബില്ലുകള്‍ അടുത്ത സമ്മേളനത്തില്‍.

15 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് ഒരുശതമാനം പലിശ കുറയും.

മൈക്രോഫിനാന്‍സ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് 100 കോടി.

കാര്‍ഷിക വായ്പയ്ക്ക് നബാര്‍ഡിന് 3000 കോടി നല്‍കും.

കാര്‍ഷിക വായ്പയുടെ പലിശനിരക്ക് നാലു ശതമാനമാക്കി കുറച്ചു.

ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് 7 ശതമാനമായി തുടരും.

ഭവനവായ്പാ പരിധി 25 ലക്ഷമായി ഉയര്‍ത്തി.

എണ്ണക്കുരു കൃഷി വ്യാപകമാക്കാന്‍ 300 കോടി രൂപ.

പച്ചക്കറി സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 300 കോടി രൂപ.

പയര്‍വര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ 300 കോടി രൂപ.

വനിതാ സ്വയംസഹായ വികസന സമിതി രൂപീകരിക്കും.

ബജ്‌റ, റാഗി തുടങ്ങിയവയുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ 300 കോടി രൂപ.

പാമോയില്‍ ഉത്പാദനത്തിനായി 300 കോടി രൂപ.

ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി.

കാര്‍ഷിക ഉപകരണങ്ങളുടെ നികുതി അര ശതമാനം കുറച്ചു.

ഗ്രാമീണ ഭവന ഫണ്ട് 3000 കോടി രൂപയായി ഉയര്‍ത്തി.

രാഷ്ട്രീയ കൃഷിയോജനയുടെ വിഹിതം ഉയര്‍ത്തി.

കള്ളപ്പണം തിരിച്ചുപിടിക്കാന്‍ അഞ്ചിന പദ്ധതി.

അടിസ്ഥാനസൌകര്യ വികസനത്തിന്‍ രണ്ട് ലക്ഷത്തിപതിനാലായിരം കോടി.

മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം പഞ്ചായത്തില്‍ ബ്രോഡ്ബാന്‍ഡ് സൌകര്യം

കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ മെട്രോ റയില്‍ പദ്ധതികള്‍ക്ക് പ്രത്യേക സഹായം.

വിദ്യാഭ്യാസരംഗത്തിന് 52057 കോടി. വിദ്യാഭ്യാസ വിഹിതം 24 ശതമാനം വര്‍ധിപ്പിച്ചു.

പ്രാഥമിക വിദ്യാഭ്യാസ വിഹിതം 40 ശതമാനം വര്‍ധിപ്പിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിന് 21000 കോടി.

തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പാഠ്യപദ്ധതി പുതുക്കും.

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലക്ക് 100 കോടി.

അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 3000 രൂപയും ഹെല്‍പര്‍മാരുടെ ശമ്പളം 1500 രൂപയുമാക്കി.

2012 - ല്‍ ദേശീയ വിവരശൃംഖല നിലവില്‍ വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :