പശ്ചിമ ബംഗാളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബാങ്കുര, പടിഞ്ഞാറന്‍ മിഡ്നാപൂര്‍, പുരിലിയ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. ജംഗല്‍മഹല്‍ അടക്കം മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍. 58,865 സീറ്റുകളിലേക്കാണ് മത്സരം. 6274 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇവരില്‍ 90 ശതമാനത്തിലേറെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. സിപിഐഎമ്മിന് ഇതാദ്യമായി ആറായിരത്തോളം സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കഴിഞ്ഞില്ല. സ്വതന്ത്രരെയാണ് സിപിഎം ഈ സീറ്റുകളില്‍ പിന്തുണയ്ക്കുന്നത്. ഈ മാസം 15, 19, 22, 25 എന്നീ ദിവസങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി ഇനി തെരഞ്ഞെടുപ്പ് നടക്കുക