ഒടുവില്‍ ശാരദ ചിട്ടി കമ്പനി പൂട്ടിച്ചു

ഭുവനേശ്വര്‍| WEBDUNIA| Last Modified ഞായര്‍, 5 മെയ് 2013 (11:32 IST)
PRO
പശ്ചിമ ബംഗാളില്‍ നിരവധി ആളുകളുടെ നിക്ഷേപം വെള്ളത്തിലാക്കുകയും രാഷ്ട്രീയ വിവാദത്തിനുതന്നെ കാരണമാകുകയും ചെയ്ത ശാരദ ചിട്ടി ഫണ്ട് ഒഡീഷയില്‍ പൂട്ടിച്ചു.

ബാലസോറില്‍ കന്പനിയുടെ ഓഫീസ് ഓഡീഷ പൊലീസിന്രെ ഇക്കണോമിക് ഒഫന്‍സ് വിങ് ശനിയാഴ്ച സീല്‍ ചെയ്തു. ഇവിടെ നിന്നും നിരവധി രേഖകളും കന്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മൂന്ന് ദിവസമായി ഇഒഡബ്ള്യു സംഘം ബാലസോറില്‍ ചിട്ടിക്കന്പനികള്‍ക്കെതിരെ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തിവരികയാണ്. ജില്ലാ മജിസ്ട്രേട്ടിന്രെ സാന്നിദ്ധ്യത്തിലാണ് ഓഫീസ് സീല്‍ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :