എസ്എഫ്ഐ അഖിലേന്ത്യ സെക്രട്ടറി അടക്കം 6 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
അഖിലേന്ത്യ സെക്രട്ടറി ഋതബ്രത ബന്ദോപാദ്ധ്യായയും സിപി‌എം പ്രവര്‍ത്തകരും അടക്കം ആറു പേര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ധനമന്ത്രി അമിത് മിത്ര എന്നിവരെ കൈയ്യേറ്റം ചെയ്ത കേസിലാണ് അറസ്റ്റ്.

ഞായറാഴ്ച തന്നെ ഋതബ്രത ബന്ദോപാദ്ധ്യായയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. ഡല്‍ഹി നോര്‍ത്ത് അവന്യൂവിലെ ഒരു എസ് പി യുടെ വസതിയില്‍ വച്ചാണ് പൊലീസ് ഋതബ്രതയെ കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹി സിപിഎം സെക്രട്ടറി പിഎംഎസ് ഗ്രേവാള്‍, ഡല്‍ഹി സ്റ്റേറ്റ് കമ്മിറ്റിയംഗം നാദ് പ്രസാദ് എന്നിവരും അറസ്റ്റിലായി. രണ്ട് വനിതാ പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

ഡല്‍ഹിയില്‍ മമതയേയും മന്ത്രിയേയും കയ്യേറ്റം ചെയ്തത് വന്‍ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :