ഫ്രീഡം 251ന്റെ ശരിയായ വില 3600 : ആഡ്‌കോം കമ്പനി

ഫ്രീഡം 251, റിങിങ് ബെൽസ്, സ്മാർട്ട് ഫോൺ, Freedom 251, Ringing Bels, Smart Phone
ന്യൂഡ‌ൽഹി| aparna shaji| Last Modified ശനി, 5 മാര്‍ച്ച് 2016 (13:17 IST)

എന്ന സ്മാർ‌ട്ട് ഫോണിറക്കി വിവാദത്തിലായ റിങിങ് ബെല്സിനെതിരെ പുതിയ ആരോപണവുമായി ആഡ്‌കോം കമ്പനി രംഗത്ത്. ഡ‌‌ൽഹിയിൽ പ്രവർത്തിക്കുന്ന അഡ്വാന്റേജ് കംപ്യൂട്ടേഴ്‌സ്(ആഡ്‌കോം) എന്ന കമ്പനിയാണ് ഫ്രീഡം 251 നെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന അറിയിപ്പോടെ രംഗത്തെത്തിയത്.

3600 രൂപ വിലവരുന്ന 1000 ഹാൻഡ്സൈറ്റുകൾ റിങിങ് ബെല്സിന് വിറ്റുവെന്നും എന്നാൽ തങ്ങ‌ളുടെ ഫോണാണ് 251 രൂപയുടെ സ്മാർട്ട് ഫോണായി വിറ്റഴിക്കാൻ ശ്രമിക്കുന്നതെന്നും കമ്പനി അവകാശപെടുന്നു. 251 രൂപയ്ക്ക് വിറ്റഴിക്കാനാണ് എന്ന് അറിയാതെയാണ് 1000 ഹാൻഡ്സൈറ്റുകൾ റിങിങ് ബെല്സിന് വിറ്റഴിച്ചതെന്നും കമ്പനി വ്യക്തമാക്കി.

എന്നാൽ ആഡ്‌കോം കമ്പനിയിൽ നിന്നും 3600 രൂപയ്ക്ക് വാങ്ങിയ ഹാൻഡ്സെറ്റ് 251 രൂപയുടെ സ്മാർട്ട് ഫോണായി വിൽക്കാനല്ലെന്നും ലോഞ്ചിങ് ചടങ്ങിൽ അവതരിപ്പിക്കാൻ വേണ്ടി
മാത്രമായിരുന്നുവെന്നും റിങിങ് ബെല്സിന്റെ ഡയറക്ടർ മോഹിത് ഗോയൽ അറിയിച്ചു.

251 രൂപയുടെ ഓൺലൈൻ വഴി സ്വന്തമാക്കുന്നതിന് പേയ്മെന്റ് ഗെയ്റ്റ് വേയായി പ്രവർത്തിച്ചത് സിസി അവന്യു എന്ന കമ്പനിയാണ്. ഫ്രീഡം 251 വിവാദമായതിനെതുടർന്ന് സിസി കമ്പനി 84 ലക്ഷത്തോളം രൂപ ബുക്ക് ചെയ്ത
ഉപഭോക്താക്ക‌ൾക്ക്
തിരിച്ച് നൽകുവാനുള്ള നടപടികൾ ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :