ബുക്ക് ചെയ്താല്‍ 10 വര്‍ഷം കഴിഞ്ഞ്‌ ഡ്രോണ്‍ വഴി ഫോണ്‍; ഫ്രീഡം 251നെ പരിഹസിച്ച് ഫ്രീഡം 651

ന്യൂഡല്‍ഹി| Sajith| Last Updated: ചൊവ്വ, 23 ഫെബ്രുവരി 2016 (18:15 IST)
സ്മാര്‍ട്ട് ഫോണിനുപിന്നാലെ ഇതാവരുന്നു ഫ്രീഡം 651 സ്മാര്‍ട്ട്‌ഫോണ്. ഫ്രീഡം 251 എന്ന സ്മാര്‍ട്ട് ഫോണിനെ കളിയാക്കി കൊണ്ട് ഇറങ്ങിയ പാരഡി സൈറ്റിലാണ് ഇതേകുറിച്ച് വ്യക്തമാക്കുന്നത്‍.ഈ സൈറ്റില്‍ ഫോണ്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന വൃദ്ധന്റെ ഫോട്ടോയാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ചൊവ്വയില്‍ മാത്രം കണ്ടുവരുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിക്കുന്നതെന്നും സൈറ്റില്‍ പറയുന്നു. ഈ സൈറ്റില്‍ ബുക്ക് ചെയ്തവര്‍ക്ക് ഒരിക്കലും ഫോണ്‍ ലഭിക്കില്ലെന്ന് ആദ്യം തന്നെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രീഡം 251 ഫോണ്‍ ബുക്ക് ചെയ്യാന്‍ തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ അതേ രൂപത്തിലും ഭാവത്തിലുമാണ് പുതിയ സമാര്‍ട്ട് ഫോണിന്റെ വെബ്‌സൈറ്റും തയ്യാറാക്കിയിരിക്കുന്നത്. 'ഡെസിന്റ് റിങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്നാണ് ഈ കമ്പനിയുടെ പേര്.

സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ഡെലിവറി സമയം 2026 ജൂണ് 30ആണ്. ഡ്രോണ്‍ വഴിയാകും വിതരണമെന്നും കമ്പനി പറയുന്നു. കോണ്‍ടാക്‌സ് അസ് സെക്ഷനില്‍ ഉപഭോക്താവിന്റെ അപ്പൂപ്പന്റെയും അയല്‍ക്കാരന്റെയും വിവരങ്ങളും ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവിവരങ്ങളും ചേര്‍ത്താല്‍ സബ്മിറ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കാനും വെബ്‌സൈറ്റ് നിര്‍മാതാക്കള്‍ മറന്നിട്ടില്ല.

പ്രധാനമന്ത്രിയുടെ കണക്ട് ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഫ്രീഡം 251 എന്ന ഫോണ്‍ ഇതുവരെ രാജ്യത്തെ ഒരു ഉപയോക്താവിനു പോലും കിട്ടിയിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ആള്‍ക്കാരെ കബളിപ്പിക്കലാണോ എന്ന ചോദ്യമാണ് ഇതിനെതിരെ ഉയരുന്നത്. ഫോണിന്റെ സൈറ്റില്‍ കയറിയാല്‍ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് കാണാം. ഇതുവരെ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ബുക്കിംഗ് ചെയ്യാന്‍ പറ്റിയിരുന്നുള്ളൂ. ഫോണിനെതിരെ രാജ്യത്തുടനീളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...