പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡി തന്നെ യോഗ്യന്‍: യദ്യൂരപ്പ
ബാംഗ്ലൂര്‍|
WEBDUNIA|
PRO
PRO
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ മുംബൈയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തില്‍ പങ്കെടുക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാക്കുന്നതോട് യദ്യൂരപ്പ താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ദേശീയ നിര്‍വ്വാഹകസമിതി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും യദ്യൂരപ്പ ആവശ്യപ്പെട്ടു.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പാര്‍ട്ടി ഗൌരവമായി ആലോചിക്കണം. വികസനപ്രവര്‍ത്തനങ്ങളിലൂടെ ഗുജറാത്തിനെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കി മാറ്റിയ ആളാണ് മോഡി. മോഡിയാണ് രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവ് എന്ന് സര്‍വെയിലൂടെയും വ്യക്തമായ കാര്യമാണ്.
പക്ഷേ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയോടും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയോടും മോഡിയെ താരതമ്യപ്പെടുത്താനാവില്ലെന്നും യദ്യൂരപ്പ അഭിപ്രായപ്പെട്ടു.
ദേശീയ നിര്‍വ്വാഹകസമിതിയില്‍ നിന്ന് സഞ്ജയ് ജോഷി രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ യദ്യൂരപ്പ വിസമ്മതിച്ചു.