സെവാഗ് മുംബൈ ഇന്ത്യന്‍സിനെ തരിപ്പണമാക്കി!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഐപിഎല്‍ അഞ്ചാം സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ തേരോട്ടം. മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് അവര്‍ ആറാം ജയം സ്വന്തമാക്കി. ഹോം ഗ്രൌണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിനായിരുന്നു ഡെയര്‍ഡവിള്‍സിന്റെ വിജയം.

ടോസ്‌ നേടിയ മുംബൈ ഇന്ത്യന്‍സ്‌ ഡെയര്‍ ഡെവിള്‍സിനെ ബാറ്റിംഗിന് വിടുകയായിരുന്നു. ഡെയര്‍ ഡെവിള്‍സ്‌ നിശ്‌ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 207 റണ്‍സെടുത്തു. എന്നാല്‍ ഒമ്പത് വിക്കറ്റിന് 170 റണ്‍സിടുത്ത് മുംബൈയുടെ പോരാട്ടം അവസാനിച്ചു.

ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിന്റെയും (73) ഓപ്പണര്‍ മഹേല ജയവര്‍ധനെയുടെയും (55) ഓപ്പണിംഗ് കൂട്ടുകെട്ട് റെക്കോഡ് ആയി മാറിയതാണ് ഡെയര്‍ഡെവിള്‍സിന് തുണയായത്. ഓപ്പണിംഗ്‌ വിക്കറ്റില്‍ അവര്‍ കൂട്ടിച്ചേര്‍ത്ത 135 റണ്‍സ്‌ സീസണിലെ റെക്കോര്‍ഡ് ആണ്.

എട്ട് ബൗണ്ടറികളും നാല് സിക്‌സറുകളും അടിച്ചുപറത്തിയ സെവാഗ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :