പഞ്ചാബിന് 168; മുംബൈ പൊരുതുന്നു

മുംബൈ| WEBDUNIA|
PRO
PRO
ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ മുംബൈ ഇന്ത്യന്‍‌സിന് 169 റണ്‍സിന്റെ വിജയലക്‍ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍‌സ് 14.1 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ്.

ആദ്യം ബാറ്റ് ‌ചെയ്ത പഞ്ചാബ് ഹസ്സിയുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഹസ്സി 68 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. മില്ലെര്‍ 34 റണ്‍സ് എടുത്തു. മന്ദീപ് സിംഗ് 22 റണ്‍സ് എടുത്തു. പഞ്ചാബ് നിശ്ചിത ഓവറില്‍ 168 റണ്‍സ് ആണ് എടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍‌സിന്റേത് മികച്ച തുടക്കമായിരുന്നു. ഫ്രാങ്ക്‍ലിന്‍ 22 റണ്‍സ് എടുത്തു. സച്ചിന്‍ 29 പന്തുകളില്‍ നിന്ന് 34 റണ്‍സ് എടുത്തു. 35 റണ്‍സുമായി രോഹിത് ശര്‍മ്മയാണ് ക്രീസില്‍. ആറ് റണ്‍സുമായി റായുഡുവും ക്രീസിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :