പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ യഥാര്‍ത്ഥ പ്രായവും അദ്ദേഹം തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ സമര്‍പ്പിച്ച പ്രായവും വ്യത്യസ്തം. രാജ്യസഭ തെരഞ്ഞെടുപ്പിനായി അസമിലെ റിട്ടേണിംഗ് ഓഫിസര്‍ക്ക് അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ പ്രായം 82 വയസാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വെബ്സൈറ്റിലെ ജനന തീയതി പ്രകാരം അദ്ദേഹത്തിന് പ്രായം 80 ആണ്.
അതായത് ജനന തീയതിയെക്കാള്‍ രണ്ട് വയസ്സ് കൂടുതല്‍ ആണ് പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രികയിലെ പ്രായം. 1932 സെപ്തംബര്‍ 26 ആണ് അദ്ദേഹത്തിന്റെ ജനന തീയതി എന്നാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.
2007ല്‍ രാജ്യസഭ തെരഞ്ഞെടുപ്പിനായി അദ്ദേഹം സമര്‍പ്പിച്ച മാനനിര്ദ്ദേശ പത്രികയില്‍ വയസ്സ് 74 ആയിരുന്നു.