പ്രധാനമന്ത്രിക്കെതിരെ ഷര്‍ട്ട് ഊരി പ്രതിഷേധിച്ചു

ന്യൂ‍ഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെതിരെ പ്രതിഷേധം. പ്രധാനമന്ത്രി പങ്കെടുത്ത ബാര്‍ കൌണ്‍സില്‍ പരിപാടിയ്ക്കിടെയായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി തിരികെ പോകണം എന്നാവശ്യപ്പെട്ട് ഒരാള്‍ ഷര്‍ട്ട് ഊരി പ്രതിഷേധിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് ഷര്‍ട്ട് ഊരി. ടേബിളില്‍ കയറി നിന്ന ഇയാള്‍, പ്രധാനമന്ത്രി തിരികെ പോകണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.

ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :