പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയിലെ ഗാസിയാബാദില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇരുപത്തിയൊന്നുകാരിയെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

വൈശാലി മഹാഗണ്‍ മാളിലെ അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗ് മേഖലയിലാണ് സംഭവമുണ്ടായത്. കാറിനുള്ളില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. നോയിഡ സ്വദേശികളാണ് യുവാക്കള്‍ എന്നാണ് സൂചന.

പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :