തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ യുവതിയെ ചുട്ടുകൊന്നു. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ ഖര്‍ഗ്രാമില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. 25-കാരിയായ രുപാലി ബീബിയെയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീവെച്ചു കൊലപ്പെടുത്തിയത്.
യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം പിന്നീട് വീട്ടില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
ഭര്‍ത്താവും ഭര്‍തൃമാതാവും ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
English Summary: A young woman was burnt to death, apparently for giving birth to baby girls consecutively, at Khargram in Murshidabad district of West Bengal on Sunday.