പട്ടികളെ പട്ടിണിക്കിട്ട് കൊന്നു; അമ്മയ്ക്കും മകനും ജയില്‍
ലണ്ടന്‍|
WEBDUNIA|
Last Modified വെള്ളി, 24 ഫെബ്രുവരി 2012 (16:55 IST)
PRO
PRO
ബ്രിട്ടനില്‍ വളര്‍ത്തുപട്ടികളെ പട്ടിണിക്കിട്ട് കൊന്ന അമ്മയ്ക്കും മകനും ജയില്‍ശിക്ഷ. ജമി ടെയ്‌ലര്‍(31), അമ്മയായ ജൂലി(50) എന്നിവര്‍ക്കാണ് നാല് മാസത്തെ തടവുശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ഇനി മൃഗങ്ങളെ വളര്‍ത്താനുള്ള അവകാശവും നിഷേധിച്ചിട്ടുണ്ട്.
രണ്ട് വളര്‍ത്തു പട്ടികള്‍ക്ക് ഇവര്‍ ദിവസങ്ങളോളം വെള്ളവും ഭക്ഷണവും നിഷേധിച്ചതായി കോടതി കണ്ടെത്തി. പട്ടികള്‍ക്ക് വ്യായാമം നിഷേധിച്ച് കൂട്ടിലടയ്ക്കുകയും ചെയ്തു. അവയുടെ നിര്‍ത്താതെയുള്ള കുര ഇവര്‍ കേട്ടതായി നടിച്ചില്ല.