പുതുതലമുറ രാവിലെ കൂടുതല്‍ ഓക്സിജന്‍ വലിക്കുന്നതാണ് ഓക്സിജന്‍ മാന്ദ്യത്തിന് കാരണം; നിര്‍മല സീതാരാമനെ ട്രോളി സോഷ്യല്‍മീഡിയ

Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (11:16 IST)
ചെറുപ്പക്കാര്‍ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ ബോയ്കോട്ട് മില്ലേനിയല്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാപെയ്‌നും ട്രെന്‍ഡിംഗാണ്.

പുതുതലമുറയിലുള്ളവര്‍ ഓക്സിജന്‍ രാവിലെ കൂടുതല്‍ വലിക്കുന്നതിനാലാണ് ഓക്സിജന്‍ മാന്ദ്യത്തിന് കാരണമെന്നാണ് ഇതിന് മറുപടിയായി കുമാരി രത്ന എന്ന ട്വിറ്റര്‍ യൂസറുടെ ട്വീറ്റ്. ജലമാന്ദ്യത്തിന് കാരണം വെള്ളം ധാരാളം ഉപയോഗിക്കുന്നതാണെന്നും വ്യോമയാന മേഖലയിലെ പ്രതിസന്ധിക്ക് കാരണം വീഡിയോ കോള്‍ വന്നതാണെന്നുമുള്ള ട്വീറ്റുകളുമുണ്ട്.

നേരത്തെ മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമെ, ലോറിയുടെയും ബസിന്റെയും വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് യുവാക്കള്‍ ഈ വാഹനങ്ങള്‍ വാങ്ങാതിരിക്കുന്നതിനാലാണോയെന്നായിരുന്നു കോണ്‍ഗ്രസ് ചോദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :