മോഷണം ഹോബിയാക്കി, ഇതുവരെ അടിച്ചുമാറ്റിയത് ലക്ഷങ്ങളുടെ വസ്‌തുക്കള്‍; ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയായ ഇന്ത്യന്‍ വംശജന്‍ അറസ്‌റ്റില്‍

 indian origin , luggage , police , airport , Donald trump , പൊലീസ് , ട്രം പ് , ലഗേജ് , ദിശേഷ് ചൗള
വാഷിംഗ്‌ടണ്‍| Last Updated: ചൊവ്വ, 27 ഓഗസ്റ്റ് 2019 (18:15 IST)

വിമാനത്താവളത്തില്‍ നിന്നും ലഗേജ് മോഷ്‌ടിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജനുമായ ഹോട്ടലുടമ അമേരിക്കയില്‍ അറസ്‌റ്റില്‍‍. ദിശേഷ് ചൗളയെന്ന ഹോട്ടലുടമയാണ് പിടിയിലായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി കൂടിയാണ് ഇയാള്‍.


അമേരിക്കയിലെ മെംഫിസ് വിമാനത്താവളത്തില്‍ നിന്നാണ് സ്യൂട്ട്കേസ് മോഷണം പോയത്. മോഷ്‌ടിച്ച സ്യൂട്ട്കേസ് ശേഷം സ്വന്തം കാറില്‍ വെച്ചശേഷം ദിശേഷ് തിരികെ വിമാനത്താവളത്തില്‍ പ്രവേശിക്കുകയും ചെയ്‌തു.

സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിശേഷ് പിടിയിലായത്. അന്വേഷണത്തില്‍ ചൗളയുടെ കാറില്‍ നിന്ന് മോഷണം പോയ ലഗേജ് കണ്ടെടുക്കുകയും ചെയ്‌തു.

പതിവായി മോഷണം നടത്താറുണ്ടെന്നും 4000 ഡോളറോളം വിലവരുന്ന വസ്‌തുവകകള്‍ ഇതുവരെ മോഷ്‌ടിച്ച് കടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ദിനേശ് ചൗള പൊലീസിനോട് പറഞ്ഞു. മോഷണം തെറ്റാണെന്ന് അറിയാമെങ്കിലും അത് ചെയ്യുമ്പോള്‍ തനിക്ക് ഒരു പ്രത്യേക ആനന്ദം ലഭിക്കുമെന്നും, അതിനാലാണ് മോഷണം നടത്തുന്നതെന്നും ഇയാള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :