പെണ്‍കുഞ്ഞാണെന്ന കാരണത്താല്‍ പിതാവിന്റെ ആക്രമണത്തിന് ഇരയായ മൂന്നുമാസം പ്രായമുള്ള അഫ്രീന് മരണത്തിന് കീഴടങ്ങി. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫ്രീന് ചൊവ്വാഴ്ച രാവിലെ 11.30ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മസ്തിഷ്കത്തിലെ രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു അഫ്രീന്.
അഫ്രീന്റെ പിതാവ് ഒമര്‍ ഫാറൂഖ്(22) ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. കാര്‍ പെയിന്ററായ ഇയാള്‍ അഫ്രീന് ജനിച്ചതുമുതല്‍ ക്രൂരമായ പീഡനമേല്പ്പിച്ചിരുന്നു. പെണ്‍കുഞ്ഞായതിനാലാണ് ഇയാള്‍ അഫ്രീനെ ഉപദ്രവിച്ചത്. കുഞ്ഞിനെ കടിക്കുകയും പൊള്ളിക്കുകയും ചെയ്യുമായിരുന്നു എന്ന് അഫ്രീന്റെ മാതാവ് രേഷ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കടുത്ത മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച്ച അഫ്രീന് ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലും ദേഹത്തും മാരക ക്ഷതങ്ങളേറ്റിരുന്നു.