പട്നയില്‍ ബിജെപിയുടെ ഹുങ്കാര്‍ റാലിക്കിടെ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ബിഹാറിലെ മോട്ടിഹാരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ അറസ്റ്റോടെ സ്ഫോടനക്കേസില്‍ പൊലീസ് പിടിയിലായവരുടെ എണ്ണം മൂന്നായി. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശി ഇംതിയാസ് അന്‍സാരി, തൗസിം അക്തര്‍ എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. സ്ഫോടനങ്ങളില്‍ ആറു പേര് കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.