പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും സംവരണം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്ലിനെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി പിന്തുണച്ചു.

ഇപ്പോള്‍ നടക്കുന്ന വര്‍ഷകാലസമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

അതേസമയം ബില്ലിനെ സമാജ്‌വാദി പാര്‍ട്ടി എതിര്‍ത്തു. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും ഇത്തരത്തില്‍ സംവരണം ബാധമാക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. കല്‍ക്കരിപ്പാടം വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബില്ലിന് തിടുക്കപ്പെട്ട് അംഗീകാരം നല്‍കിയതെന്നും അവര്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :