കല്‍ക്കരിപ്പാടം: പ്രധാനമന്ത്രി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി സംബന്ധിച്ചുള്ള സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. ബിജെപിയും ഇടതുപാര്‍ട്ടികളും ഇരുസഭകളിലെയും നടപടികള്‍ തടസ്സപ്പെടുത്തുകയായിരുന്നു. ബഹളം രൂക്ഷമായതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. എന്നാല്‍ പ്രധാനമന്ത്രി രാജിവയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ട് ഭാവനാസമ്പന്നമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കല്‍ക്കരിപ്പാടം കൈമാറ്റം ചെയ്തതിലൂടെ 1.86 ലക്ഷം കോടി രുപയുടെ നഷ്ടമുണ്ടായി എന്നാണ് സിഎജിയുടെ കണ്ടെത്തല്‍.

പി ജെ കുര്യനെ രാജ്യസഭാ ഉപാധ്യക്ഷനായി ഇന്ന് തെരഞ്ഞെടുത്തു. കുര്യനെ ഉപാധ്യക്ഷനായി നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം പ്രധാനമന്ത്രിയാണ് സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി ഇതിനെ പിന്താങ്ങി. തുടര്‍ന്ന് സഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :