പഞ്ചാബില്‍ വീണ്ടും കൂട്ടബലാത്സംഗം; 11 പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു

ചണ്ഡിഗഡ്| JOYS JOY| Last Updated: വെള്ളി, 1 മെയ് 2015 (12:48 IST)
കഴിഞ്ഞദിവസം അമ്മയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മകളെ ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊല്ലുകയും ചെയ്തതിനു പിന്നാലെ പഞ്ചാബില്‍ നിന്ന് വീണ്ടും കൂട്ടബലാത്സംഗ വാര്‍ത്ത. പഞ്ചാബിലെ മോഗയില്‍ നിന്നു തന്നെയാണ് പുതിയ ബലാത്സംഗ കേസും വന്നിരിക്കുന്നത്.

ഭര്‍തൃമതിയായ യുവതിയെ 11 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതിയുടെ സുഹൃത്തിന്റെ ഭര്‍ത്താവ് യുവതിയെ കൂട്ടിക്കൊണ്ടു പോകുകയും ഒഴിഞ്ഞ സ്ഥലത്തു വെച്ച് മറ്റ് 10 പേരോടൊപ്പം കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

അതേസമയം, അമ്മയെയും മകളെയും ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പഞ്ചാബില്‍ എങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. പീഡനം ചെറുത്ത പെണ്‍കുട്ടിയെ ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നിരുന്നു.

അതേസമയം, പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :