നിര്‍മ്മാണ കമ്പനിയെന്ന പേരില്‍ വേശ്യാലയം നടത്തിയ പ്രമുഖ മോഡല്‍ അറസ്റ്റില്‍

നിര്‍മ്മാണ കമ്പനിയെന്ന പേരില്‍ വേശ്യാലയം നടത്തിവരുകയായിരുന്ന മോഡല്‍ അറസ്റ്റില്‍.

മുംബൈ, വേശ്യാലയം, പൊലീസ്, അറസ്റ്റ് mumbai, sex racket, police, arrest
മുംബൈ| സജിത്ത്| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (15:33 IST)
നിര്‍മ്മാണ കമ്പനിയെന്ന പേരില്‍ വേശ്യാലയം നടത്തിവരുകയായിരുന്ന മോഡല്‍ അറസ്റ്റില്‍. പശ്ചിമ മുംബൈയിലെ വെര്‍സോവയില്‍ നിന്ന് ഞായറാഴ്ചയാണ് ഇരുപത്തിനാലുകാരിയായ മോഡലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് നടത്തിയ റെയ്ഡില്‍ ഇവരുടെ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.. തുടര്‍ന്ന് അവിടെ നിന്നും ഇടപാടുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഡയറിയും പല പെണ്‍കുട്ടികളുടേയും ഫോട്ടോകളും പോലീസ് പിടിച്ചെടുത്തു.

സിനിമയില്‍ അഭിനയിക്കാന്‍ മോഹവുമായി എത്തുന്ന മോഡലിംഗ് താല്‍പര്യമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ വശീകരിച്ച്‌ വേശാവൃത്തിക്ക് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മോഡലിനെതിരെ ഐ പി സി 373, വേശാവൃത്തി തടയുന്ന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :