നു‌ങ്കംപാക്കം റെയിൽവെ സ്റ്റേഷനിലെ കൊലപാതകം; സ്വാതിയ്ക്കായി പ്രാർത്ഥനയോടെ കൂട്ടുകാർ, കേസിന്റെ വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ ക്രൂരമായ രീതിയിൽ സ്വാതി കൊലചെയ്യപ്പെട്ടിട്ട് മൂന്ന് ദിവസം കഴിയുന്നു. ഇതുവരെ പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. കൊലപാതകം നടക്കുന്നതിന് മുൻപും ശേഷവും ഒരാൾ റെ‌യിൽവെ സ്റ്റേഷനിലൂടെ കടന്ന് പോകുന്ന ദൃശ്യം പൊലീസിന് ലഭ

ചെന്നൈ| aparna shaji| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (15:23 IST)
നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ ക്രൂരമായ രീതിയിൽ സ്വാതി കൊലചെയ്യപ്പെട്ടിട്ട് മൂന്ന് ദിവസം കഴിയുന്നു. ഇതുവരെ പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. കൊലപാതകം നടക്കുന്നതിന് മുൻപും ശേഷവും ഒരാൾ റെ‌യിൽവെ സ്റ്റേഷനിലൂടെ കടന്ന് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്നുണ്ടെങ്കിലും വ്യക്തമായ നിഗമനത്തിൽ എത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

സ്വാതിയുടെ കൊലപാതകിയെ പിടികൂടാൻ പൊലീസിന് സാധിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും ജീവനക്കാരുമടങ്ങുന്ന ഒരു കൂട്ടം ആൾക്കാർ കഴിഞ്ഞ ദിവസം സംഭവസ്ഥലത്ത് സ്വാതിയ്ക്കായി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഒന്നിനും വ്യക്തത വന്നിട്ടില്ല.

അതേസമയം, ഇതുവരെയുള്ള കേസിന്റെ പുരോഗതി അറിയുന്നതിനായി എത്രയും പെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. പുറത്തുവിട്ട സി സി ടി വി ക്യാമറയിലെ ദൃശ്യത്തിലുള്ള വ്യക്തി തന്നെയാണോ കൊലപാതകിയെന്ന് തിരിച്ചറിയാൻ ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :