നിയമസഭയില്‍ എം‌എല്‍ എമാരുടെ ഷര്‍ട്ടൂരി പ്രതിഷേധം

ലക്നൌ| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശ് നിയമസഭയിലാണ് പ്രതിഷേധം അരങ്ങേറിയത്. രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) എംഎല്‍എമാരായ സുരേഷ് ശര്‍മ്മ, വീര്‍ പാല്‍ രാതി എന്നിവരാണ് നിയമസഭയില്‍ മേശയ്ക്ക് മുകളില്‍ കയറിയ ഷര്‍ട്ടൂരിയ പ്ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചത്.

ഗവര്‍ണറുടെ നയപ്രഖ്യാപ പ്രസംഗത്തിനിടെയാണ് സംഭവം. അഖിലേഷ് യാദവ് സര്‍ക്കാര്‍ പടിഞ്ഞാറന്‍ യുപിയിലെ കരിമ്പ് കര്‍ഷകരെ അവഗണിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :