5000 രൂപയിലധികം വരുന്ന കച്ചവടത്തില്‍ ബില്‍ നല്‍കിയില്ലെങ്കില്‍ ക്രിമനല്‍ കുറ്റമാകും

തിരുവനന്തപുരം| WEBDUNIA|
PRO
5000 രൂപയിലധികം വരുന്ന കച്ചവടത്തില്‍ ബില്‍ നല്‍കാതിരിക്കുന്നത് ക്രിമനല്‍ കുറ്റമായി കണക്കാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി.

ഇതിന് 6 മാസം തടവോ പതിനായിരം രൂപ പിഴയും ഈടാക്കുമെന്നും കെ എം മാണി പറഞ്ഞു. വാറ്റ് നികുതി സര്‍ക്കാരിലേക്ക് അടച്ചില്ലെങ്കില്‍ 36 ശതമാനം പലിശ ഈടാക്കും

ചിലയിനങ്ങളുടെ വില കുറച്ചിട്ടുമുണ്ട് മൈദ, ഗോതമ്പുപൊടി എന്നിവയുടെ നികുതി ഒഴിവാക്കി. ഉഴുന്നുപൊടിയുടെ നികുതി ഒരു ശതമാനമാക്കി. തവിടിന്റെയും തവിടെണ്ണയുടെയും നികുതി ഒഴിവാക്കി.

മംഗല്യനിധി സെസ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കുംഎല്‍ഇഡി വിളക്കുകളുടെ നികുതി 5 ശതമാനമാക്കി.സ്വര്‍ണാഭരണ രംഗത്തെ കോമ്പൗണ്ടിങ് നികുതിഘടനയില്‍ മാറ്റം വരത്തുകയും വന്‍കിട തുണിക്കടകള്‍ക്ക് 2 ശതമാനം അധിക നികുതി ചുമത്തുകയും ചെയ്തു.

വിദേശമദ്യങ്ങള്‍ക്കും എം സാന്‍ഡിനും മറ്റും വിലകൂടും. ഇ‌‌ന്‍‌വെര്‍ട്ടറുകള്‍ക്കും യു‌പി‌എസുകള്‍ക്കും 14.5 ശതമാനം അധികനിക്തിയാകും. ഭക്‍ഷ്യ എണ്ണയുടെയും നികുതി വര്‍ദ്ധിപ്പിച്ചു. അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തി

കെ‌എസ്‌ആര്‍ടിസിയെ പ്രതിസന്ധിയില്‍നിന്നും കരകയറ്റുന്നതിനാണ് ബജറ്റില്‍ ധനസഹായം വകയിരുത്തിയത്. വൈറ്റില ഹബ്ബിന് ഒരു ലക്ഷം രൂപ അനുവദിച്ചതായും കോന്നി സിവില്‍ സ്റ്റേഷന് ഒരു കോടിരൂപയും കിന്‍ഫ്ര പാര്‍ക്കിന് ഒരു കോടി രൂപയും വകയിരുത്തി.

കൊച്ചി- മുസിരിഅസ് ബിനാലെക്ക് 2 കോടിരൂപ വകയിരുത്തുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി പറഞ്ഞു.

ഇ ഗവേര്‍ണന്‍സ് പദ്ധതിയില്‍ 600 സേവനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു.

അനാഥരായ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെയുള്ള പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി.

നിര്‍ദ്ധനരായ ജോലികള്‍ക്ക് 100 രൂപ ചികിത്സാസഹായം നല്‍കും.
മത്സ്യമേഖലയിലെ മണ്ണെണ്‍ന സ്ബ്സിഡിക്കും 2കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്.
സംരഭകരായ വിദ്യാര്‍ഥികള്‍ക്ക് യുവപ്രതിഭാ അവാര്‍ഡ് ബിരുദതലത്തിലുള്ള വിദ്യാര്‍ഥികളുടെ മികച്ച വ്യവസായ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ പുരസ്കാരം നല്‍കും.

രാവിലെ ഒന്‍പതിനു നിയമസഭയില്‍ അവതരിപ്പിക്കാനാരംഭിച്ച ബജറ്റ് പ്രസംഗത്തിന്റെ ബി‌പി‌എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്ന് കെ എം മാണി പറഞ്ഞു.

കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍ നടപ്പിലാക്കും. പ്രീമിയത്തില്‍ 90 ശതമാനം സര്‍ക്കാര്‍ വഹിക്കും. ചെറുകിട കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷുറന്‍സ് ലഭ്യമാക്കും.

ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെയും ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള യു‌ഡി‌എഫിന്റെ പ്രചാരണത്തിന് ബജറ്റ് പ്രഖ്യാപനത്തിലൂടെ തുടക്കമിടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :