എന്‍ഡോസള്‍ഫാന്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി കൃഷിമന്ത്രിയെ ചുമതലപ്പെടുത്തി. സമരക്കാര്‍ തയ്യാറായാല്‍ ഇന്നുതന്നെ ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതാശ്വാസ സഹായത്തിന്റെ ആദ്യഗഡു വിതരണം ചെയ്തതായി മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു.
പ്രതിപക്ഷത്തെ പി കുഞ്ഞിരാമനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതിനിടെ, എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു.
ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രമായി പരിമിതപ്പെടുത്താതെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പൂര്‍ണമായി കിടപ്പിലായ അഞ്ചുപേരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അമ്പതുപേരുമാണ് സമരം നടത്തുന്നത്.